ഒരു വർഷം മുമ്പ് കൈകൾബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തിക്കടന്ന, ആദ്യത്തെ പെൺകുട്ടിയായ ലയ വേൾഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരുന്നു. 2023 നവംബർ12ന് കൈകളും കാലുകളും ബന്ധിച്ച് നാലര കിലോമീറ്റർ വേമ്പനാട്ടുകായൽ നീന്തിക്കടന്നാണ് ലയ വീണ്ടും വേൾഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുന്നത്. വേൾഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നൽകിയതായി അറിയിച്ചുകൊണ്ടുള്ള റെക്കോർഡ് സർട്ടിഫിക്കറ്റും പതക്കവും ഉൾക്കൊള്ളുന്ന *വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് ബോക്സ്* ,ആന്റണി ജോൺ എംഎൽഎ വേദിയിൽ അനാവരണം ചെയ്തു. തുടർന്ന് വേദിയിൽ കുട്ടിയെ അനുമോദിക്കുകയും സ്കൂളിൽ നിന്നുള്ള അനുമോദന ഉപഹാരങ്ങൾ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ കുട്ടിക്ക് നൽകുകയും ചെയ്തു. ലയക്ക് നൽകിയ അനുമോദനത്തോടൊപ്പം സ്കൂൾ പിടിഎ അംഗം,അനിൽ രാഘവൻ കൊത്തിയെടുത്ത മനോഹരമായ ഒരു ശില്പം, സ്കൂൾ പിടിഎ അംഗങ്ങൾ, ആന്റണി ജോൺ എംഎൽഎക്ക് ഉപഹാരമായി നൽകി. കൂടാതെ വിവിധ മത്സരങ്ങളിൽ റവന്യൂ തലത്തിൽ വിജയികളായ കുട്ടികളെ വേദിയിൽ അനുമോദിച്ചു.ലോക്കൽ മാനേജർ സിസ്റ്റർ കരോളിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ മുഖ്യാതിഥിയായിരുന്നു. കോതമംഗലം മുനിസിപ്പാലിറ്റിയുടെ ചെയർമാൻ കെ കെ ടോമി,വാരപ്പട്ടി പഞ്ചായത്ത് പ്രസിഡണ്ട് പി കെ ചന്ദ്രശേഖരൻ നായർ, മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ജോസ് വർഗീസ്,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ കെ വി തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനി മരിയ, പി ടി എ പ്രസിഡണ്ട് സോണി മാത്യു പാമ്പയ്ക്കൽ അധ്യാപിക സിസ്റ്റർ ബെല്‍സി എന്നിവർ ആശംസകൾ അർപ്പിച്ചു.
കോതമംഗലം:കൈകളും കാലുകളും ബന്ധിച്ച് വേമ്പനാട്ട് കായൽ നാലര കിലോമീറ്റർ നീണ്ടകടന്ന ലോകത്തിലെ ആദ്യത്തെ പെൺകുട്ടി എന്ന ബഹുമതി നേടിയ കുമാരി ലെയാ ബി നായർ ക്ക് ലയയുടെ വിദ്യാലയമായ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ അനുമോദന ചടങ്ങ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു
Comments
0 comment