menu
വെൽഫെയർ പാർട്ടി മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുവാറ്റുപുഴ എക്സൈസ് ഓഫീസിലേക്ക് മാർച്ചും ധർ ണ്ണയും നടത്തി.
വെൽഫെയർ പാർട്ടി മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുവാറ്റുപുഴ എക്സൈസ് ഓഫീസിലേക്ക് മാർച്ചും ധർ ണ്ണയും നടത്തി.
0
354
views
മുവാറ്റുപുഴ :ഇടതു സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുവാറ്റുപുഴ എക്സൈസ് ഓഫീസിലേക്ക് മാർച്ചും ധർ ണ്ണയും നടത്തി. അഞ്ചു വർഷം വില കൂടില്ലെന്നു പറഞ്ഞ സർക്കാർ ആവശ്യ സാധനങ്ങളുടെ വില ക്കയറ്റം ജന ജീവിതം ദുസ്സ ഹമാക്കിയിട്ടും കയ്യും കെട്ടി നോക്കിനിൽക്കുന്ന ജന വിരുദ്ധ സർക്കാരായി പിണറായി സർക്കാർ മാറി

മദ്യവും ചൂതാട്ടവും മാത്രം വരുമാനത്തിന്റെ ആശ്രയമാക്കി സാധാരണക്കാരെ കൊള്ളയടിക്കുകയും കള്ളിനെ പോഷകാഹാരമാക്കി മദ്യം വ്യാപകമാക്കി പൊതു ജീവിതം ആരാജകത്വ ത്തിലേക്ക് തള്ളിവിടുന്ന സർക്കാരായി പിണറായി ഭരണം മാറി എന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌  K. H.സദക്കത്ത്‌ പറഞ്ഞു.  

ജില്ലാ സെക്രട്ടറി നിസാർ കളമശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ്‌ യൂനസ് M. A, സെക്രട്ടറി നജീബ്. V. K., അൻവർ ടി. യു, അബ്ദുൽ സലാം തുടങ്ങിയവർ സംസാരിച്ചു.*

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations