മൂവാറ്റുപുഴ: വെൽഫെയർ പാർട്ടി പായിപ്ര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെഴക്കാപ്പിള്ളി പള്ളിപ്പടിയിൽ പ്രസിഡന്റ് അൻവർ ടി. യു പതാക ഉയർത്തി.
രാജ്യം 77 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ ജനാധിപത്യവും മത നിരപേക്ഷതയും സ്വാതന്ത്ര്യവും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ നിർണായക പങ്ക് വഹിച്ച സമൂഹങ്ങളെയും അവരുടെ അടയാളങ്ങളെയും രാജ്യത്ത് നിന്ന് ഇല്ലാതാക്കുവാനും തുടച്ചു നീക്കുവാനുമുള്ള പദ്ധതി കളാണ് ഭരണ കൂടങ്ങൾ അണിയറയിൽ നടത്തികൊണ്ടിരിക്കുന്നത് എന്ന് സന്ദേശത്തിൽ പറഞ്ഞു. നാസർ ഹമീദ്, ഹാരിസ്, ഈസ പി. ഇ, യാസർ വി. കെ, അലിയാർ. പി. കെ, സമദ് പായിപ്ര, നസീർ കെ. എസ്,ഇല്യാസ് കെ വൈ തുടങ്ങിയവർ സംബന്ധിച്ചു.
Comments
0 comment