എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി വെൽഫെയർ പാർട്ടി മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് എം. എ. യൂനസിന്റെ നേതൃത്വത്തിൽ മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രക്ഷോഭം ജാഥ സംഘടിപ്പിച്ചു. പായിപ്ര പഞ്ചായത്തിലെ പൊന്നിരിക്കാപറമ്പിൽ പാർട്ടി ജില്ലാ സെക്രട്ടറി ഇല്യാസ് കോതമംഗലം ഉദ്ഘാടനം നിർവ്വഹിച്ചു.
കേരളം ജാതി സെൻസെസ് നടത്തി വിവിധ മേഖലകളിലെ ഓരോ സമുദായങ്ങളുടെയും പ്രാതിനിധ്യം എത്ര ഉണ്ടെന്ന് വെളിപ്പെടുത്തി അർഹരായ സമുദായങ്ങൾക്ക് സംവരണ ആനുകൂല്യം വക വെച്ച് കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ആനിക്കാട് അടൂപറമ്പിൽ ജാഥ സമാപിച്ചു. സമാപന യോഗം വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ പ്രസിഡന്റ് കെ. എഛ്. സദഖത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം, അധികാരം, ഉദ്യോഗം, എന്നീ പ്രധാനപ്പെട്ട മേഖലകളിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നീതി പൂർവ്വ കമായ സംവരണ ആനുകൂല്യം വക വെച്ച് നൽകി സാമൂഹിക നീതി നടപ്പിലാക്കാൻ ഭരണകൂടങ്ങൾ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ കമ്മിറ്റി അംഗം ഇ. ബാവക്കുഞ്, അൻവർ ടി. യു. അബ്ദുൽ സലാം പുതുനിലത്ത്, വി എം. മുഹമ്മദ്, മീരാൻ മറ്റത്തിൽ, തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ റഹ്മാൻ കിഴകേക്കര, സലീം മരങ്ങാട്ട്, നാസർ മുളവൂർ, ബഷീർ പൈനായിൽ, അസ്‌ലം പി.എം. ടി, ശൗക്കത്തലി, അബ്ദുൽ കരീം കെ. എം. തുടങ്ങിയവർ പ്രക്ഷോഭ ജാഥക്ക് നേതൃത്വം നൽകി.**
Comments
0 comment