menu
വീട് കയറി ആക്രമണം: രണ്ട് പേർ പൊലീസ് പിടിയിൽ
വീട് കയറി ആക്രമണം: രണ്ട് പേർ പൊലീസ് പിടിയിൽ
0
292
views
മൂവാറ്റുപുഴ: വീട്

കയറി ആക്രമിച്ച് നാൽപ്പത്തിയഞ്ചുകാരനെ  കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട്പേർ അറസ്റ്റിൽ വെള്ളൂർക്കുന്നം കാവുങ്കര മോളേക്കുടിമല ഭാഗത്ത് നെടുമ്പുറത്ത് വീട്ടിൽ അബിമോൻ (33) , കാവുങ്കര ഉറവക്കുഴി മുസ്ലീം പള്ളി ഭാഗത്ത് കല്ലുമൂട്ടിൽ വീട്ടിൽ മാഹിൻ നാസ്സിർ (33) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. പേഴയ്ക്കാപ്പിള്ളി ഭാഗത്തുള്ള അർഷാദിനെ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആക്രമിച്ചത്. അബിമോൻ ഫോണിൽ   സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ മാറി നിന്ന് സംസാരിക്കാൻ  പറഞ്ഞതാണ് വൈരാഗ്യകാരണം. തുടർന്നാണ് വീടുകയറി ആക്രമിച്ചത്.  അബിമോന് രണ്ടും മാഹിൻ നസീറിന് അഞ്ചും കേസുകളുണ്ട്.ഇൻസ്പെക്ടർ ബേസിൽ തോമസ് എസ്.ഐമാരായ മാഹിൻസലിം ,വിഷ്ണു രാജു, ജയകുമാർ, എം.എം ഉബൈസ്, എ.എസ് ഐ ബൈജു പോൾ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations