menu
വിളംബര ജാഥ നടന്നു
വിളംബര ജാഥ നടന്നു
0
218
views
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് ഡിസംബർ 10ന് കോതമംഗലത്ത് നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം നവകേരള സദസിന്റെ വരവറിയിച്ചു കൊണ്ടുള്ള വിവിധ അനുബന്ധ പരിപാടികൾ കോതമംഗലം നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു വരികയാണ്.

ഇതിന്റെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിലെ  വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റിയിലേയും നൂറുകണക്കിന് ബഹുജനങ്ങൾ അണിനിരന്ന വിളംബര ജാഥ നടന്നു. ചെറുപള്ളി താഴത്തു നിന്ന് ആരംഭിച്ച് കോതമംഗലം മുനിസിപ്പൽ ഓഫിസ് പരിസരത്ത് സമാപിച്ചു.  താളമേളങ്ങളുടെയും കരിമരുന്ന് അലങ്കാരങ്ങളുടെയും അകമ്പടിയോടു കൂടിയാണ് വിളംബര ജാഥ നടന്നത് വിളംബര ജാഥയ്ക്ക് കോതമംഗലം എംഎൽഎ ആന്റണി ജോൺ നേതൃത്വം നൽകി. സംഘാടകസമിതി അംഗങ്ങളായ എസ് സതീഷ് , ആർ. അനിൽകുമാർ , കെ എ ജോയി,  ഇ  കെ ശിവൻ, പി കെ രാജേഷ്,  ഇ കെ സേവ്യർ ,  റഷീദ് സലിം,  പി എം മജീദ്, കെ എ നൗഷാദ് , സിന്ധു ഗണേശൻ , സിബി മാത്യു, മിനി ഗോപി , പി  പി മൈതീൻ ഷാ, നിർമ്മല മോഹനൻ , മനോജ് ഗോപി , തുടങ്ങിയവർ സംബന്ധിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations