. ലഹരിവിമുക്തി ചികിത്സക്കായി സർക്കാർ സൗജന്യമായി നൽകിയിരുന്ന ഗുളികകൾ ആണ് പ്രതികൾ മോഷ്ടിച്ചത്. മോഷണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് റൂറൽ ജില്ല പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദേശത്തിൽ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കുകയായിരുന്നു. പ്രതികളിൽ ഒരാളായ നിഖിലിനെതിരെ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ ലഹരികേസുകളുണ്ട്. സോണിക്ക് എതിരെ എറണാകുളം നോർത്ത്, ഹിൽപാലസ്, ഇൻഫോ പാർക്ക് എന്നിവിടങ്ങളിൽ കേസുകൾ ഉണ്ട്. മുവാറ്റുപുഴ ലഹരിവിമോചനകേന്ദ്രത്തിൽ കഴിഞ്ഞ മാസം രാത്രിയിൽ വാതിൽ പൂട്ടു തകർത്ത് അലമാര കുത്തിപൊളിച്ചാണ് മോഷണം നടത്തിയത്. പ്രതികൾ രണ്ടുപേർക്കും ഈ കേന്ദ്രത്തിൽ ചികിത്സ ഉണ്ടായിരുന്നു. മോഷണം നടന്നതിന് ശേഷം മുവാറ്റുപുഴ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും റോഡിലെക്ക് ഉള്ള 30 ഓളം സിസിടീവി ക്യാമറകൾ നിരീക്ഷിച്ചും, ഫിംഗർപ്രിൻറ് അടക്കമുള്ള ശാസ്ത്രീയതെളിവുകൾ ശേഖരിച്ചും ആണ് പ്രത്യേക അന്വേഷണസംഘം പ്രതികളെ പിടികൂടിയത്. ഡി വൈ എസ് പി.മുഹമ്മദ് റിയാസിന്‍റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിൽ സബ് ഇൻസ്‌പെക്ടർ വിഷ്ണു രാജു, അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ പി.സി.ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.എ.അനസ്, ബിബിൽ മോഹൻ എന്നിവരും ഉണ്ടായിരുന്നു.
മുവാറ്റുപുഴ ജനറൽ ആശുപത്രിയിലെ വിമുക്തി ഡി അഡിക്ഷൻ സെൻററിൽ നിന്ന് ഒ എസ് ടി ഗുളികകൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. തൃപ്പൂണിത്തുറ നടമ എരൂർ ലേബർ ജംഗ്ഷൻ ഭാഗത്ത് കീഴാനിത്തിട്ടയിൽ വീട്ടിൽ നിഖിൽ സോമൻ (26), തൃപ്പുണിത്തുറ തെക്കുംഭാഗം ആർ എൽ വി കോളേജിന് സമീപം മിനി ബൈപ്പാസ് ഭാഗത്ത് പെരുമ്പിള്ളിൽ വീട്ടിൽ സോണി സെബാസ്റ്റ്യൻ (26) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ പി.എം.ബൈജുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്
Comments
0 comment