. കോതമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും മുനിസിപ്പാലിറ്റിയിൽ നിന്നും എത്തിച്ചേർന്ന കുടുംബശ്രീ വനിതകളാണ് മത്സരത്തിൽ പങ്കെടുത്തത്. കോതമംഗലം . എം എൽ എ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു , മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. സംഘാടകസമിതി വൈസ് ചെയർമാൻമാരായ കെ എ ജോയി, അഡ്വ. എ എ അൻഷാദ്, സംഘാടകസമിതി അംഗങ്ങളായ ജില്ലാ പഞ്ചായത്ത് അംഗം റഷീദ് സലീം, പി പി മൈതീൻ ഷാ, മുനിസിപ്പൽ കൗൺസിലർ കെ എ നൗഷാദ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മനോജ് നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.
വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഒന്നാം സ്ഥാനവും, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ രണ്ടാം സ്ഥാനവും , കോതമംഗലം മുനിസിപ്പൽ കുടുംബശ്രീ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ , എ ഇ ഒ കെ മനോശാന്തി, മുനിസിപ്പൽ കൗൺസിലർ ബിൻസി തങ്കച്ചൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
Comments
0 comment