പ്രതിയെ വെറുതെ വിടാൻ കാരണം പോലീസ് അന്വേഷണത്തിന്റെ നിഷ്ക്രിയത്വമാണെന്നും വേണ്ടത്ര തെളിവുകൾ ശേഖരിക്കാൻ പോലീസ് തയ്യാറായില്ല എന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. അന്വേഷണത്തിന്റെ തുടക്കം മുതൽ അന്വേഷണം അട്ടിമറിക്കാൻ ഇടതുപക്ഷ നേതാക്കൾ സമ്മർദം ചെലുത്തി എന്നും ഭരണത്തിന്റെ തണലിൽ ആണ് പ്രതി രക്ഷപ്പെട്ടത് എന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തിൽ കുറ്റപ്പെടുത്തി,
മേൽ കോടതിയിൽ അപ്പീൽ നൽകി പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി നൽകിയില്ലെങ്കിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകും എന്നും ധർണ്ണ മുന്നറിയിപ്പു നൽകി .
സായാഹ്ന ധർണയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാൻ കോൺഗ്രസ് നേതാക്കളായ വി വി ജോസ്, കെ വി ജോയി , സാബു വാഴയിൽ, കെ ഓ ജോർജ്, സന്തോഷ് പി എൻ, ഒ വി ബാബു, ജോൺസൺ എം പി, സി എ ജോയി, ബേസിൽ കണ്ടോത്ത് , കെ പി എബ്രഹാം, അജി പി എസ്, മോൾസി എൽദോസ്, ദിഷ ബേസിൽ, ഏബൽ ബാബു തുടങ്ങിയവർ പ്രസംഗിച്ചു
Comments
0 comment