കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി വനിതാ വിംഗ് യൂണിറ്റ് ഓണാഘോഷവും അംഗങ്ങളുടെ വിവിധ കലാപരിപാടികളും പൂക്കളം മത്സരവും നടത്തി. വനിതാ വിംഗ് പ്രസിഡന്റ് സുലേഖ അലിയാരിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഓണാഘോഷത്തിന്റെ ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് പി.എ.കബീറും സമാപന സമ്മേളന ഉദ്ഘാടനം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ.ഉമ്മറും നിർവഹിച്ചു
കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ജോസഫ് മുണ്ടശ്ശേരി അവാർഡ് ജേതാവ് തസ്മിൻ ഷിഹാബിനെയും,എറുണാകുളം ജില്ല മികച്ച യുവകർഷകയായി തെരഞ്ഞെടുത്ത മൃദുല ഹരിയേയും, മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദ പരീക്ഷയിൽ 2nd റാങ്ക് ജേതാവ് (കമ്പ്യൂട്ടർ സയൻസ് ) ഖദീജ മുഹമ്മദിനെയും ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ യൂണിറ്റ് ജനറൽ സെക്രട്ടറി പി.സി.മത്തായി, വനിതാ വിംഗ് യൂണിറ്റ് സെക്രട്ടറി മിനി ജയൻ,യൂണിറ്റ് വൈസ് പ്രസിഡന്റ് കെ. ഇ.ഷാജി,നവാസ് പി.എം,ടി.എൻ. മുഹമ്മദ് കുഞ്ഞ്,യൂണിറ്റ് ട്രഷറർ എം. എ. നാസർ, അനസ് കൊച്ചുണ്ണി, ഷബാബ് വലിയപറമ്പിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ആലിസ്. കെ.ഏലിയാസ്, ശിഹാബ്,വനിതാ വിംഗ് ട്രഷറർ അലീമ സെയ്ത്,രാജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Comments
0 comment