ഗാസയില്‍ നടക്കുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഇടപെടണമെന്നും . മതത്തിന്റെയും ദേശീയതയുടെയും പേരില്‍ ലോകത്ത് അസ്ഥിരത സൃഷ്ടിക്കാനുള്ള ശ്രമം നടക്കുകയാണ്. എന്നാല്‍ യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നത് സാധാരണക്കാരാണ്, നിഷ്ഠൂരമായ ആക്രണം ആരു നടത്തിയാലും അംഗീകരിക്കാനാവില്ല എന്നും
പശ്ചിമേഷ്യയില്‍ സമാധാനം പുലരണമെങ്കില്‍ പലസ്തീന്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കണം. ഇതിനായ് ചേരിചേര പ്രസ്ഥാനത്തിൻറെ വക്താക്കളായ ഇന്ത്യമുൻ കൈ എടുക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടും , യുവ കലാസാഹിതി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെഹ്റു പാർക്കിൽ സമാധാന സദസ്സ് സംഘടിപ്പിച്ചു.. ഐക്യതീനാളങ്ങൾ കൈകളിൽ ഏന്തിയായിരുന്നു സമാധാന സദസ്സ് . എഴുത്തുകാരനും പൊതുപ്രവർത്തകനും ആയ അബ്ദുൾ റസാക്ക് യോഗം ഉത്ഘാനം ചെയ്തു .യുവകലാസാഹിതി മണ്ഡലം പ്രസിഡണ്ട് ഇ.ബി ജലാൽ മാഷ് അധ്യക്ഷത വഹിച്ചു , മണ്ഡലം സെക്രട്ടറി ജോർജ് വെട്ടിക്കുഴി, സി എം ഇബ്രാഹിം കരീം, നൗഷാദ് വലിയപറമ്പിൽ , ഷംസ് മുഹമ്മദ്, സാഗർ മമ്മൂട്ടി, പ്രദീപ്കുമാർ , ഒ.സി ഏലിയാസ് ,അബു റ്റി.എ ,സുബൈർ പാലത്തിങ്കൽ,എൻ കെ പുഷ്പ,സി എൻ ഷാനവാസ്,കെ പി സബീഷ് തുടങ്ങിയവർ പരിപാടിയാൽ പങ്കെടുത്തു സംസാരിച്ചു
Comments
0 comment