കോതമംഗലം : കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെയും ഐ ക്യു എ സിയുടെയും നേതൃത്വത്തിൽ 2021-2023 വർഷത്തിൽ എം എസ് ഡബ്ലൂ പഠന വിഭാഗത്തിൽ നിന്നും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച വിദ്യാർത്ഥികളേയും യൂണിവേഴ്സ്സിറ്റി 9-)0 റാങ്ക് ജേതാവ് ഫേബ ഫ്രാൻസിസിനെയും അനുമോദിച്ചു.
കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട ചടങ്ങിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടന കർമ്മം നിർവഹിച്ചു. റവ. ഫാദർ എൽദോസ് തോമ്പ്ര അസിസ്റ്റന്റ് വികാരി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ ചർച്ച്, മാനേജർ സി എം ബേബി, കോളേജ് പ്രിൻസിപ്പാൾ ഡോ. ബ്രൂസ് മാത്യു, പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, മാർ ഏലിയാസ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ കെ കെ സുരേഷ്, സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ സജി വർഗീസ്, സെന്റ് ജോർജ് പബ്ലിക് സ്കൂൾ മാനേജർ അബി കുര്യൻ, ഡിപ്പാർട്ട് മെന്റ് മേധാവി സൗമ്യ മാത്യു, ഐ ക്യു എ സി കോർഡിനേറ്റർ ടിന്റു സ്കറിയ, അധ്യാപിക ദീപ്തി എം എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Comments
0 comment