യുവാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പേഴക്കാപ്പിള്ളി RC പള്ളിച്ചിറങ്ങര അരിയാട്ടിൽ വീട്ടിൽ നസീഫ് (31), തേനാലിൽ വീട്ടിൽ അസറുദ്ദീൻ (23) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി പള്ളിച്ചിറങ്ങര ഭാഗത്ത് വച്ചായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടർന്ന് പെരുമ്പാവൂർ കണ്ടന്തറ ഭാഗത്തുള്ള മുഹമ്മദ് റസൽ (30) നെയാണ് ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ റസൽ കോലഞ്ചേരി ആശുപത്രിയിൽ ചികിത്സയിലാണ്. ഇൻസ്പെക്ടർ പി.എം.ബൈജു, എസ്.ഐ മാരായ വിഷ്ണുരാജ്, വിനാസ് എന്നിവരടങ്ങുന്നതാണ് അന്വേഷണ സംഘം.
Comments
0 comment