മൂവാറ്റുപുഴ: മണിപ്പൂർ കലാപവിഷയവുമായി ബന്ധപ്പെട്ടുകൊണ്ട് പ്രശ്‌നബാധിത സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ എൻ.എഫ്.ഐ.ഡബ്ലിയു ജനറൽ സെക്രട്ടറിയും പാർട്ടിയുടെ മുതിർന്ന വനിതാ പ്രതിനിധിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത മണിപ്പൂർ പൊലീസിൻ്റെ ധിക്കാരപരമായ നിലപാടിൽ പ്രതിഷേധിച്ച്
മൂവാറ്റുപുഴ കേരള മഹിളാസംഘം മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം നടത്തി. സമര ഉദ്ഘാടനം സി പി ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ നിർവഹിച്ചു.മഹിളാസംഘം മണ്ഡലം പ്രസിഡൻ്റ് എൻ.കെ പുഷ്പ പ്രതിഷേധപരിപാടിയുടെ അദ്ധ്യക്ഷത വഹിച്ചു. മഹിളാസംഘം മണ്ഡലം സെക്രട്ടറി അനിത റെജി സ്വാഗതവും, ടൗൺ ലോക്കൽ സെക്രട്ടറി അലി കുഞ്ഞ്, മഹിളാസംഘം മണ്ഡലം കമ്മിറ്റി അംഗങ്ങൾ എന്നിവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.
Comments
0 comment