
പായിപ്രയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും തൊഴിലാളിവർഗ്ഗ പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നിസ്തുലമായ നേത്യത്വം നൽകിയ സിപിഐപായിപ്രബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ച പി.വിവർക്കിയുടെയും, ചെത്തുതൊഴിലാളി യൂണിയൻ എഐറ്റി യുസി മണ്ഡലം കമ്മിറ്റി അംഗം എം.എരാജൻ്റെ അനുസ്മരണവും സിപിഐ, എഐടിയുസി കുടുംബസംഗമവും മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു സി പി ഐ ബ്രാഞ്ച് സെക്രട്ടറി വി എം സിദ്ധീഖ് അധ്യക്ഷത വഹിച്ചു.മുൻ എംഎൽഎ ബാബു പോൾ അനുസ്മരണ പ്രഭാഷണം നടത്തി. മുൻ എംഎൽഎ എൽദോ എബ്രഹാം പ്രതിഭകൾക്ക് പുരസ്കാര വിതരണം നടത്തി. സി പി ഐ ജില്ലാഎക്സിക്യുട്ടീവ് അംഗം കെ എ നവാസ്, മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, എ ഐ ടി യു സി മണ്ഡലം സെക്രട്ടറി എം വി സുഭാഷ്, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി അഡ്വ.എൽ.എ അജിത്ത്,സി പി ഐ ലോക്കൽ സെക്രട്ടറി കെ കെ ശ്രീകാന്ത്, മണ്ഡലം കമ്മറ്റി അംഗം ഷംസ് മുഹമ്മദ്, പഞ്ചായത്ത് മെമ്പർ സക്കീർ ഹുസൈൻ, കിസാൻ സഭ മണ്ഡലം കമ്മറ്റി അംഗം വി എം നൗഷാദ്, എ ഐ വൈ എഫ് ലോക്കൽ സെക്രട്ടറി അൻഷാജ് തേനാലി, മുൻ പഞ്ചായത്ത് മെമ്പർ നസീമ സുനിൽ എന്നിവർ സംസാരിച്ചു. എഐടിയുസി ജില്ലാ കമ്മറ്റി അംഗം റ്റി എം ഷബീർ സ്വാഗതവും പി പി ശശി നന്ദിയും പറഞ്ഞു.
Comments
0 comment