വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതിലും ദുരിതാശ്വാസം നടത്തിയ ഹെലികോപ്റ്റർ വിമാനങ്ങൾ എന്നിവയുടെ തുക ആവശ്യപ്പെട്ടതിലും പ്രതിഷേധിച്ചും, ദേശീയദുരന്തമായി പരിഗണിക്കേണ്ടതിനെ നിസാരവൽക്കരിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ സിപിഐ പായിപ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സിപിഐ ഓഫിസ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ സമരം പേഴക്കാപ്പിള്ളി കവല യിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം സിപിഐ പായിപ്ര ലോക്കൽ സെക്രട്ടറി കെ.കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.യോഗത്തിന് ലോക്കൽ കമ്മിറ്റി അംഗം വി.എം നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം ഷംസ്മുഹമ്മദ് എഐറ്റി യുസി ജില്ലാ കമ്മിറ്റി അംഗം റ്റി.എം. ഷെബീർ, പഞ്ചായത്തംഗം പി.എച്ച്. സക്കീർ ഹുസൈൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ദിനേശ് കെ.എസ്,സനു വേണുഗോപാൽ, അൻഷാജ് തേനാലി എന്നിവർ സംസാരിച്ചു. സമരത്തിന് അജീഷ് പി.റ്റി, റഫീക്ക്പി.എം, സിദ്ധീഖ് വി.എം, മുഹമ്മദ് റാഫി എന്നിവർ നേത്യത്വം നൽകി ജിനേഷ് ഗംഗാധരൻ നന്ദി രേഖപ്പെടുത്തി.
മൂവാറ്റുപുഴ:
Comments
0 comment