menu
600 നിർദ്ധന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
600 നിർദ്ധന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
2
235
views
കോതമംഗലം : കോതമംഗലം സെന്റ് ജോൺസ് ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും കൊടുത്തു വരാറുള്ള നിർദ്ധന കുഞ്ഞുങ്ങൾക്കുള്ള ബാഗ്, കുട, നോട്ട് ബുക്കുകൾ അടങ്ങിയ കിറ്റ് 600 ൽ പരം കുട്ടികൾക്ക് ഈ വർഷവും സെന്റ് ജോൺസ് ധ്യാനകേന്ദ്രത്തിൽ വച്ച് ആന്റണി ജോൺ എം എൽ എ വിതരണം ചെയ്തു .

യരുശലേം മെത്രാപ്പോലീത്ത അഭി: മാത്യൂസ് മോർ തീമോത്തിയോസ് തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി. യോഗത്തിന് ഫാ. മാത്യൂസ് കുഴിവേലിപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. നിർദ്ധന രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണം വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി . കെ ചന്ദ്രശേഖരൻ, ഫാ. തമ്പി മാറാടി എന്നിവർ നിർവഹിച്ചു. ഡയറക്ടർ ബ്രദർ. ജോണി തോളേലി,പി . വി വർഗീസ്, സിസ്റ്റർ സൂസന്ന, ഗോഡ്ളി പി ജോണി, എം . എസ് ബെന്നി, ബെന്നി പാണംകുഴി എന്നിവർ പ്രസംഗിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations