കോതമംഗലം: മുപ്പത്തി അഞ്ചാമത് സംസ്ഥാന ആർച്ചെറി ചാമ്പ്യൻഷിപ്പ് കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. പതിനാല് ജില്ലകളിൽ നിന്നുമായി മുന്നൂറോളം പേർ മത്സരാർത്ഥികൾ രണ്ട് ദിവസമായി നടക്കുന്ന മത്സരങ്ങളിൽ
പങ്കെടുക്കുന്നുണ്ട്
പങ്കെടുക്കുന്നുണ്ട്
. ഇക്കഴിഞ്ഞ
ഏഷ്യൻ ഗെയിംസിൽ നിരവധി മെഡലുകളാണ് ആർച്ചറി മത്സരത്തിൽ ഇന്ത്യക്ക് ലഭിച്ചിരുന്നത്. ഗോവയിൽ അടുത്ത മാസം നടക്കുന്നേ ദേശീയ ഗെയിംസിൽ സംസ്ഥാനത്തിനായി പങ്കെടുക്കുന്ന താരങ്ങളും കോതമംഗലത്ത് മത്സര രംഗത്തുണ്ട്. മത്സരങ്ങളുടെ ഉത്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.
കേരള ആർച്ചറി അസോസിയേഷൻ സെക്രട്ടറി ഗോകുൽനാഥ് പി അധ്യക്ഷത വഹിച്ചു. കോതമംഗലം പ്രസ് ക്ലബ്ബ് സെക്രട്ടറി ലെത്തീഫ്, കുഞ്ചാട്ട്, ആർച്ചറി അസേസിയേഷൻ ട്രഷറർ പന്മന മഞ്ജേഷ്, ദേശീയ ജഡ്ജ്
ശ്യം വി.എം, കേരള സ്പോർട്സ് കൗൺസിൽ കോച്ച് മാരായ
രജ്ജിത്ത് ഒ.ആർ, മനു പി യു , കൺവീനർ വിഷ്ണു റെജി തുടങ്ങിയവർ സംസാരിച്ചു. നാളെ
വൈകിട്ടു സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ്, കോതമംഗലം നഗരസഭെ ചെയർമാൻ കെ കെ ടോമി തുടങ്ങിയവർ പങ്കെടുക്കും.
Comments
0 comment