കോതമംഗലം: ശിശുരോഗവിദഗ്ധരുടെ അഖിലേന്ത്യാ സംഘടനയായ ഇൻഡ്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി) കേരള ഘടകം ന്യൂട്രീഷ്യൻ ചാപ്റ്ററിന്റെ 13-ാമത് വാർഷിക സമ്മേളനം, മലനാടു ശാഖയുടെ ആതിഥേയത്വത്തിൽ 2023 ജൂൺ 25--നു കോതമംഗലത്തു നടന്നു.
ചാപ്റ്റർ ചെയർമാൻ ഡോ റ്റി ജി ശ്രീപ്രസാദ് അധ്യക്ഷത വഹി ച്ചു. ഐ എ പി സംസ്ഥാന പ്രസിഡന്റ് ഡോ. ഓ. ജോസ് സമ്മേ ളനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ യുണിസെഫ് കൺസൽട്ടന്റ് ഡോ. കെ. ഇ. എലിസബത്ത് മുഖ്യപ്രഭാഷണം നടത്തി. ഡോ. നിഷ വി കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. ഷിമ്മി പൗലോസ്, ഡോ എബ്രഹാം മാത്യു, ഡോ. സി. സി മേനോൻ, ഡോ. രഹന ടി, എന്നിവർ പ്രസംഗിച്ചു.
പോഷകാഹാരവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ പ്രബ ന്ധങ്ങൾ അവതരിപ്പിച്ചു.
സമൂഹത്തിലെ മാറ്റങ്ങൾ മൂലം ഭക്ഷണരീതിയിൽ വന്നുകൊ ണ്ടിരിക്കുന്ന തെറ്റായ പ്രവണതകൾക്ക് തടയിടേണ്ടതിന്റെയും ശരിയായ ഭക്ഷണരീതിയിലൂടെ ആരോഗ്യസംരക്ഷണത്തിന് ഊന്നൽ കൊടുക്കേണ്ടതിന്റെയും ആവശ്യകത ചർച്ചകളിൽ ഊന്നിപ്പറഞ്ഞു.(ഐ എ പി) കേരള ഘടകം ന്യൂട്രീഷ്യൻ ചാപ്റ്ററിന്റെ 13-ാമത് വാർഷിക സമ്മേളനം കോതമംഗലത്തു നടന്നു.
Comments
0 comment