
യാതൊരു ശ്രദ്ധയുമില്ലാതെ ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ മൊബൈലിന്റെ നിയന്ത്രണം വിദൂരത്തുള്ള തട്ടിപ്പുസംഘത്തിന്റെ കൈകളിലേയ്ക്കത്തുകയായി... ഗ്യാലറിയും, കോണ്ടാക്ട്സും , എസ്.എം.എസും, വ്യക്തിഗത വിവരങ്ങളും, അങ്ങനെയെല്ലാം ഈ സംഘത്തിന് സ്വന്തമാകുന്നു. അതുപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിലെ പണം ചോർത്തുവാനും, ബ്ലാക്ക് മെയിൽ ചെയ്യുവാനും ഭീഷണിപ്പെടുത്തുവാനും സാധിക്കും. കൂടാതെ നിങ്ങളുടെ സോക്ഷ്യൽ മീഡിയ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യാനും കഴിയും പ്രായഭേദമെന്യേ എല്ലാവരും ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്ത് കുടുങ്ങിപ്പോകാറുണ്ട്. ടെലഗ്രാം - വാട്സാപ്പ് ഗ്രൂപ്പുകൾ, സുരക്ഷിതമല്ലാത്ത സാമൂഹ്യ മാധ്യമ ഫ്ലാറ്റ്ഫോമുകൾ, വെബ് സൈറ്റുകൾ തുടങ്ങിയവയിലൂടെയാണ് ഇത്തരം ആപ്പുകളും, ലിങ്കുകളും കൂടുതലായി പ്രത്യക്ഷപ്പെടുക. അതുകൊണ്ട് വിശ്വാസയോഗ്യമല്ലാത്ത ആപ്പുകൾ ഒഴിവാക്കേണ്ടതും അപരിചിത ലിങ്കുകളിലൂടെ ലഭിക്കുന്ന .apk , .exe എന്നീ എക്സ്റ്റൻഷനുകൾ ഉള്ള ഫയലുകൾ ഒരുകാരണവശാലും ഡൌൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുത് എന്നും പോലീസ് ഓർമിപ്പിക്കുന്നു.
Comments
0 comment