menu
അരിക്കുഴ സെന്റ്. സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിൽ വായനാവാരാഘോഷത്തിന് തുടക്കമായി
അരിക്കുഴ സെന്റ്. സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിൽ വായനാവാരാഘോഷത്തിന് തുടക്കമായി
1
277
views
തൊടുപുഴ: വിദ്യാർത്ഥികൾ തയ്യാറാക്കിയ വായനാകാർഡുകൾ പൂർവ്വ അധ്യാപകദമ്പതികൾക്ക് ഗുരുദക്ഷിണയായി നൽകിക്കൊണ്ടാണ് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് എൽ. പി. സ്കൂൾ വായനവാരാഘോഷത്തിന് തുടക്കം കുറിച്ചത്.സ്കൂൾ മാനേജർ ഫാ. നിക്കോളാസ് മൂലശ്ശേരിൽ വായനാവാരാഘോഷം ഉദ്ഘാടനം ചെയ്തു.

അധ്യാപകദമ്പതികളായ അറയ്ക്കൽ  എ. വി. ജോസഫ് ,  ഏലിക്കുട്ടി  ജോസഫ് എന്നിവരിൽ നിന്നും കുട്ടികൾ പഴയകാല വായനാമാധ്യമങ്ങളെക്കുറിച്ചും അവയുടെ  ലഭ്യതയെക്കുറിച്ചും  വായനാവസരങ്ങളെക്കുറിച്ചും നേരിട്ട്  ചോദിച്ചു മനസിലാക്കി.വായനവാരാഘോഷത്തോട്  അനുബന്ധിച്ചു   വായനകാർഡ് നിർമാണം ,  ക്വിസ് ,  സ്ഥലനാമകൗതുകം ,  പുസ്തകം പരിചയപ്പെടുത്തൽ ,  അക്ഷരകേളി തുടങ്ങിയ വിവിധങ്ങളായ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

സ്കൂൾ ഹെഡ്മാസ്റ്റർ അനീഷ് കെ. ജോർജ്  അധ്യാപകരായ മാർട്ടീന  ജോർജ് ,  അമിത തങ്കച്ചൻ ,  സാലി ഷാജി  വിദ്യാർത്ഥി  പ്രതിനിധികൾ തുടങ്ങിയവർ വായനാ വാരാഘോഷ  പ്രവർത്തനങ്ങൾക്ക് നേതൃത്വം  നൽകി.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations