menu
അതിഥിത്തൊഴിലാളികളായ ദമ്പതികൾക്ക് നേരെ ആക്രമണം മൂന്നു പേർ പിടിയിൽ
അതിഥിത്തൊഴിലാളികളായ ദമ്പതികൾക്ക് നേരെ ആക്രമണം മൂന്നു പേർ പിടിയിൽ
0
337
views
മുവാറ്റുപുഴ: അതിഥിത്തൊഴിലാളികളായ ദമ്പതികൾക്ക് നേരെ ആക്രമണം മൂന്നു പേർ പിടിയിൽ.മുളവൂർ പേഴക്കാപ്പിള്ളി പള്ളിപ്പടി ഇ ബി ജംഗ്ഷൻ ഭാഗത്ത് ചെളിക്കണ്ടത്തിൽ വീട്ടിൽ കുഞ്ഞുമൊയ്തീൻ (നിസാർ 42), പേഴയ്ക്കാപ്പിള്ളി ഇ .ബി ജംഗ്ഷൻ ചെളിക്കണ്ടത്തിൽ സുധീർ (39) പുള്ളിച്ചാലിൽ വീട്ടിൽ ഇസ്മായിൽ (48) എന്നിവരെ യാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്.

തിങ്കളാഴ്ച വൈകീട്ട്  കോഴിക്കടയിൽ പോയി തിരിച്ചു വരികയായിരുന്ന വീട്ടമ്മയെ സ്ക്കൂട്ടറിൽ പിന്തുടർന്നെത്തിയ നിസാർ തടഞ്ഞ് നിർത്തി ലൈംഗീകമായി ഉപദ്രവിച്ചു. എതിർത്ത വീട്ടമ്മയെ മർദ്ദിക്കുകയായിരുന്നു.ഇത് ഭർത്താവ് ചോദിച്ചതിലുള്ള വിരോധത്തിൽ ഭർത്താവിനെ നിസാറിൻ്റെ ബന്ധുവായ സുധീറും സംഘവും ആക്രമിച്ച് സാരമായി പരിക്കേൽപ്പിച്ചു.  ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations