
ജലാൽ മുപ്പത്തടം : പറവൂർ :കടുങ്ങല്ലൂർ പഞ്ചായത്ത് പട്ടികജാതി പട്ടികവർഗ്ഗ ഉന്നമന സമിതിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയുടെ 82 മത് സ്മൃതി ദിനത്തിൽ പുഷ്പാർച്ചനയും
അനുസ്മരണവും
നടന്നു
അനുസ്മരണവും
നടന്നു
തുടർന്ന് ശ്രീമൻ നാരായൺ മിഷൻ ന്റെ വൃക്ഷ യജ്ഞത്തിന്റെ ഭാഗമായി കടുങ്ങല്ലൂർ
പഞ്ചായത്തിലെ SC/ST ജനവിഭാഗം ആദിവസിയ്ക്കുന്ന പ്രദേശത്തെ വീടുകളിൽ ആര്യ വേപ്പിൻ തൈകൾ നടുന്ന പദ്ധതി
ശ്രീമൻ നാരായണൻ അയ്യങ്കാളി മണ്ഡപമുറ്റത്തു ആര്യ വേപ്പിൻ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. സമിതി ചെയർമാൻ അഡ്വ. വി ആർ. അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉന്നമന സമിതി കൺവീനർ പി എസ്. വിജയകുമാർ സ്വാഗതം പറഞ്ഞു.
രക്ഷാധികാരി കെ എസ് പ്രകാശൻ, കെ കെ. കാർത്തികേയൻ, ശശിധരൻകല്ലേരി,പഞ്ചായത്ത് മെമ്പർ എം കെ ബാബു,ട്രഷറർ ദേവരാജ് ദേവസുധ, രാജുകൊടിയൻ,പി വി
രവി, പുരുഷൻ കയന്റിക്കര, കെ സി രാജേഷ്, കെ വി സുനിൽ എന്നിവർ
സംസാരിച്ചു. വൈസ് ചെയർമാൻ ശിവൻ എരമം നന്ദി യും രേഖപ്പെടുത്തി.തുടർന്ന് പ്രദേശത്തെ എല്ലാവീടുകളിലുംആര്യവേപ്പിൻ തൈകൾ
നട്ടു.
Comments
0 comment