മുവാറ്റുപുഴ: ബഷീർ ദിനത്തിൽ ബാല്യകാലസഖിയുടെ എൺപതാം വാർഷികം ആഘോഷിച്ച് വീട്ടൂർ എബനേസർ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ.
നോവലിൻ്റെ പുനർ വായനയോടെ പരിപാടികൾ ആരംഭിച്ചു. നോവലിലെ കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും പോസ്റ്ററുകൾക്ക് വിഷയമായി.
വിദ്യാർത്ഥികൾ ബഷീർ കഥാപാത്രങ്ങളായി അവതരിപ്പിച്ച സ്കിറ്റ് ശ്രദ്ധേയമായി. മലയാളം അധ്യാപിക സാറാ ജോൺ പാത്തുമ്മയുടെ വേഷമണിഞ്ഞ് യഥാർത്ഥ ആടുമായി വേദിയിലെത്തിയത് കൗതുകമുണർത്തി.
ബഷീർ കഥകളുടെ ആസ്വാദനക്കുറിപ്പ് മത്സരവും ബഷീർ ദിന ക്വിസും
പ്രൊഫ. എം. എ. റഹ്മാൻ സംവിധാനം ചെയ്ത 'ബഷീർ, ദ മാൻ ' ഡോക്യുമെൻററിയുടെ പ്രദർശനവും ഇതോടൊപ്പം നടന്നു.
സ്കൂൾ മാനേജർ കമാൻഡർ സി. കെ. ഷാജി, പി. ടി.എ. പ്രസിഡൻ്റ് മോഹൻദാസ് എസ്., പ്രധാന അധ്യാപിക ജീമോൾ കെ. ജോർജ്ജ് എന്നിവർ സംബന്ധിച്ചു. മലയാളം വിഭാഗം അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.
Comments
0 comment