
മൂവാറ്റുപുഴ:
എം.സി റോഡിലെ വഴിവിളക്കിൽ നിന്ന് ബാറ്ററി മോഷണം നടത്തിയ പ്രതി പിടിയിൽ. കോതമംഗലം ചെറുവട്ടൂർ കരയിൽ മമ്പിള്ളിൽ അമ്പലത്തിന് സമീപം പഴയവീട്ടിൽ മനൂപ് മനോജ് (25)നെയാണ് മുവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതിക്ക് എറണാകുളം റൂറൽ ജില്ലയിൽ നിരവധി മോഷണകേസുകളുണ്ട്. മോഷ്ടാവിനെ പിടികൂടിയ പൊലീസ് സംഘത്തിൽ എസ്ഐ വിഷ്ണു രാജു, സീനിയർ സിപിഓമാരായ ജയൻ, എച്ച്. ഹാരിസ് ബിനിൽ എൽദോസ് എന്നിവർ ഉണ്ടായിരുന്നു.
Comments
0 comment