menu
ബഡ്ജറ്റ് തികച്ചും നിരാശജനകം - ഡീൻ കുര്യാക്കോസ് എം. പി.
ബഡ്ജറ്റ് തികച്ചും നിരാശജനകം - ഡീൻ കുര്യാക്കോസ് എം. പി.
0
217
views
കേന്ദ്ര ബഡ്ജറ്റ് തികച്ചും നിരാശജനകമെന്ന് ഡീൻ കുര്യാക്കോസ് എം. പി. കാർഷിക മേഖലയ്ക്കും ഗ്രാമീണ മേഖലയ്ക്കും സമ്പൂർണ്ണമായ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസന കാര്യത്തിൽ തുടർന്നുവന്ന പദ്ധതികൾക്ക് പോലും പ്രോത്സാഹനം ലഭിക്കാത്ത സ്ഥിതിയുണ്ട്.

 ആകെ ഗുണപ്രദമായി കാണാൻ കഴിയുന്ന കാര്യം സംസ്ഥാന ഗവൺമെന്റ്കൾക്ക് അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് വേണ്ടി ഒന്നരലക്ഷം കോടി രൂപ പലിശയില്ലാത്ത വായ്പയായി കേന്ദ്ര സർക്കാർ അനുവദിക്കും എന്ന പ്രഖ്യാപനം മാത്രമാണ്. അത് വഴിയായി ശബരി റെയിവെ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സംസ്ഥാന സർക്കാരിന്റെ ഷെയർ ഈ തുകയിൽ നിന്നും കണ്ടെത്താൻ സാധിക്കും. അങ്ങനെ എങ്കിലും ശബരി റെയിൽവേ യാഥാർത്ഥ്യമാക്കാൻ സംസ്ഥാന ഗവൺമെന്റ് തയ്യാറായാൽ അത് ഗുണകരമായിരിക്കും. കാർഷിക മേഖലയിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് കഴിഞ്ഞ വരൾച്ചയുടെ കാലഘട്ടത്തിലും, പ്രകൃതി ദുരന്തങ്ങളുടെ കാലഘട്ടത്തിലുമൊക്കെ പ്രത്യേകമായി പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത് യാഥാർഥ്യമായിട്ടില്ല. അതുപോലെ സ്‌പൈസസ് ബോർഡിലൂടെയും മറ്റ് കമ്മോഡിറ്റി ബോർഡുകളിലൂടെയും വരൾച്ച ദുരിതാശ്വാസത്തിന് വേണ്ടി കൂടുതൽ തുക അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ടതാണ്. അതും ഈ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. ഇടുക്കിയെ സംബന്ധിച്ചിടത്തോളം കേന്ദ്ര ബഡ്ജറ്റ് നിരാശാജനകമാണ്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations