മിതിയുടെ അഭിമുഖത്തിൽ ജനകീയ പ്രക്ഷോപങ്ങളിലേക്ക് ആഗസ്റ്റ് 6 വൈകിട്ട് 7 മണിക്ക് മദ്യ മയക്കുമരുന്ന് ലഹരി മാഫിയക്കെതിരെ വാളകം -മുവാറ്റുപുഴ "നൈറ്റ് മാർച്ച് മൂവാറ്റുപുഴ താലൂക്ക് ജനറൽ ഹോസ്പിറ്റലിലെ ലേബർ റൂമും ,ഓപ്പറേഷൻ തിയറ്ററും തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധിച്ചു 24 മണിക്കൂർ നിരാഹാര സത്യാഗ്രഹം ആഗസ്റ്റ് 14-15 തീയതികളിൽ
ബിജെപി മൂവാറ്റുപുഴ മണ്ഡലം സമതിയുടെ ആഭിമുഖ്യത്തിൽ മദ്യ - മയക്കുമരുന്ന് ലഹരി മാഫിയ മുവാറ്റുപുഴയിൽ മരണം വിതച്ചിട്ടും അതിന് ഒത്താശ ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെയും ഉദ്യോഗസ്ഥ മേധാവികളുടെയും കണ്ണടച്ചു ഇരുട്ടാക്കുന്ന നയത്തിന് എതിരെ ആഗസ്ററ് 6 ന് വൈകിട്ട് 7 മണിക്ക് വാളകത്തുനിന്നും മുവാറ്റുപുഴയിലേക്ക് നൈറ്റ് മാർച്ച് നടത്തുവാനും , ആഗസ്റ്റ് 14,15 തീയതികളിൽ മൂവാറ്റുപുഴ താലൂക് ജനറൽ ഹോസ്പിറ്റലിൽ കേന്ദ്ര പദ്ധതിയായ ലക്ഷ്യ പദ്ധതി പ്രകാരം നിർമ്മിച്ച ലേബർ റൂമും ഓപ്പറേഷൻ തിയറ്ററും പൊതു ജനങ്ങൾക്ക് തുറന്ന്
കൊടുക്കാത്തതിൽ പ്രതിഷേധിച്ചു തുടർ സമരം എന്ന നിലയിൽ ബിജെപി മണ്ഡലം പ്രസിഡന്റ് അരുൺ പി മോഹൻ 24 മണിക്കൂർ നിരാഹാര സത്യാഗ്രഹം നടത്തുന്നു .
Comments
0 comment