
പത്തനംതിട്ട: തിരുവല്ല താലൂക്ക് കവിയൂർ പടിഞ്ഞാറ്റുംചേരി കാവുങ്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം അലങ്കാര ഗോപുര സമർപ്പണത്തോടനുബന്ധിച്ച് എൻ.എസ്.എസ്.കരയോഗം നമ്പർ 290 ൻ്റെ വാർഷിക കുടുംബ സംഗമത്തിൽ ഡോ.ബി.ജി.ഗോകുലനെ എൻ.എസ്.എസ്.തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡൻ്റും ഡയറക്ടർ ബോർഡംഗവുമായ ആർ.മോഹൻകുമാർ ആദരിച്ചു.
.കരയോഗം പ്രസിഡൻ്റ് കെ.ടി.രാജേഷ് കുമാർ, സെക്രട്ടറി എം.എസ്.ഗോപാലകൃഷ്ണൻ നായർ, കോട്ടയം ജില്ലാ കുടുംബകോടതി അഭിഭാഷകയും പ്രശസ്ത ഭാഗവത പ്രഭാഷകയുമായ അഡ്വ.സിന്ധുഗോപാലകൃഷ്ണൻ, എൻ.എസ്.എസ്.യൂണിയൻ പ്രതിനിധി എം.പി.സോമനാഥപണിക്കർ, ശ്രീലക്ഷ്മി എൻ.എസ്.എസ്.വനിതാസമാജം പ്രസിഡൻ്റ് സരസമ്മ കെ.എസ്. തുടങ്ങിയവർ പ്രസംഗിച്ചു.
Comments
0 comment