കോതമംഗലം : താലൂക്ക് ആശുപത്രിയിൽ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ ജെയിംസ് സൈമൺ പെരേരയെയും അനസ്തേഷ്യ ഡോക്ടർ ജ്യോതി എ ആർ നെയും ടീം അംഗങ്ങളെയും ആന്റണി ജോൺ എം എൽ എ ആശുപത്രിയിൽ എത്തി ആദരിച്ചു.
ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമ്മാരായ കെ വി തോമസ്, കെ എ നൗഷാദ്,ആശുപത്രി സൂപ്രണ്ട് ഡോക്ടർ സാം പോൾ, ആശുപത്രി വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.കേരളത്തിൽ തന്നെ താലൂക്കാശുപത്രികളിൽ അപൂർവ്വമായി നടക്കുന്ന മുട്ടുമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയിലൂടെ കോതമംഗലം താലൂക്ക് ആശുപത്രി അഭിമാനകരമായ നേട്ടമാണ് കൈവരിച്ചിട്ടുള്ളതെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു.
Comments
0 comment