ജലാൽ മുപ്പത്തടം: ദേശീയപാതയിൽ കരയാംപറമ്പ് സിഗ്നൽ ജംഗ്ഷനിൽ അപകടങ്ങൾ ഒഴിയുന്നില്ല :തിങ്കളാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു:
തമിഴ്നാട്ടിൽ നിന്നും പച്ചക്കറികളുമായി ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ ലോറിക്ക് പിന്നിൽ ഇടിച്ചായിരുന്നു അപകടം ഉണ്ടായത് :
തമിഴ്നാട്ടിൽ നിന്നും പച്ചക്കറികളുമായി ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ ലോറിക്ക് പിന്നിൽ ഇടിച്ചായിരുന്നു അപകടം ഉണ്ടായത് :
ഇന്ന് രാവിലെ 7 30 ഓടുകൂടിയായിരുന്നു അപകടം :
സിഗ്നലിൽ പെട്ടെന്ന് നിർത്തിയ ലോറിക്ക് പിന്നിലേക്ക് ആണ് പിക്കപ്പ് ഇടിച്ചു കയറിയത് :
പിക്കപ്പിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി :
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ 1മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു:
ഒരു മാസത്തിനിടയിൽ പത്തോളം വാഹനാപകടങ്ങളാണ് പ്രദേശത്തുണ്ടായിരിക്കുന്നത് :
Comments
0 comment