
സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയിൽ വനിത കൗൺസിലറെ അധിഷേപിച്ച നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി എം അബ്ദുൽ സലാം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ നഗരസഭ ഓഫീസിലേയ്ക്ക് എൽഡിഎഫിന്റെ നേതൃത്വത്തിൽ ബഹുജന മാർച്ചും ധർണ്ണയും നടത്തി.12-ാം വാർഡിലെ വനിത കൗൺസിലർ ലൈല ഹനീഫയെയായാണ് അബ്ദുൾസലാം അപമാനിച്ചത്. എസ്തോസ്ഭവന് മുന്നിൽ നിന്ന് തുടങ്ങിയ മാർച്ച് നഗരം ചുറ്റി നഗരസഭ ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടത്തിയ ധർണ്ണ സിപിഐ എം ജില്ല കമ്മിറ്റി അംഗം പി എം ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ, എം എ സഹീർ കെ എ നവാസ് തുടങ്ങിയവർ സംസാരിച്ചു. തന്നെ അപമാനിച്ച അബ്ദുൾ സലാമിനെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയലൈല ഹനീഫ നഗരസഭയ്ക്ക് മുന്നിൽ മൂന്നാം ദിവസവും സമരം തുടർന്നു.സ്വന്തം പാർട്ടിയിൽപ്പെട്ട വനിത ജനപ്രതിനിധിയെ അപമാനിച്ച ലീഗ് നേതാവ് അബ്ദുൾ സലാമി നെതിരെ നടപടിയെടുക്കാൻ മുസ്ലീം ലീഗ് നേതൃത്വവും യുഡിഎഫും തയ്യാറാകാത്തതിൽ പ്രതിഷേധമുയർന്നു.
Comments
0 comment