
മൂവാറ്റുപുഴ നഗരസഭ 12-ാം വാർഡിലെ വനിത പ്രതിനിധി ലൈല ഹനീഫയെ അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി എം അബ്ദുൽ സലാം രാജി വയ്ക്കണമെന്ന്ആവശ്യപ്പെട്ട് എൽഡിഎഫിന്റെനേതൃത്വത്തിൽ ബുധനാഴ്ച്ച രാവിലെ 10 ന് നഗരസഭ ഓഫീസിലേയ്ക്ക് ബഹുജന മാർച്ചും,ധർണ്ണയും നടത്തും. ലൈല ഹനീഫ നഗരസഭ സെക്രട്ടറിയ്ക്ക് നൽകിയ പരാതി പൊലീസിന് കൈമാറാൻ നഗരസഭ സെക്രട്ടറിയും ചെയർമാനും ആദ്യഘട്ടത്തിൽ തന്നെ തയ്യാറായില്ല. ലൈല പൊലീസിൽ കൊടുത്ത പരാതിയിൽ എന്തെങ്കിലും നടപടിയെടുത്തേയില്ല . അബ്ദുൾ സലാമിനെതിരെ നടപടിയെടുക്കാതെ സംരക്ഷിയ്ക്കുന്ന നിലപാടാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത്.കുറ്റം ചെയ്തയാൾക്കൊപ്പമാണ് യുഡിഎഫ് . സ്വന്തം പാർട്ടിയിൽപ്പെട്ട വനിത ജനപ്രതിനിധിയെ അപമാനിച്ച ലീഗ് നേതാവ് അബ്ദുൾ സലാമി നെതിരെ നടപടിയെടുക്കാൻ മുസ്ലീം ലീഗ് നേതൃത്വവും തയ്യാറാകുന്നില്ല. അബ്ദുൾ സലാമിനെതിരെ നിയമനടപടിയെടുക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. നടപടിയെടുക്കും വരെ ശക്തമായ സമരങ്ങൾ നടത്തുമെന്ന് എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി വ്യക്തമാക്കി
Comments
0 comment