എറണാകുളം :ഇൻഡ്യൻ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ (IAM )സംഘടിപ്പിച്ച എക്സ്പെർട്ട് ടോക്ക് 'പരസ്യ സഞ്ചാരം ' ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ഉൽഘാടനം ചെയ്യുന്നു.
വിദ്യാഭ്യാസം, ആരോഗ്യം, ഐ . ടി , ടൂറിസം എന്നീ മേഖലകളിലെ ഉയർന്ന സാധ്യതകളെക്കുറിച്ചും അവ എങ്ങനെ നമ്മുടെ സമൂഹത്തിന്റെ വികസനത്തിനായി വളർത്തിയെടുക്കാമെന്നും സംബന്ധിച്ചുള്ള ആശയങ്ങൾ അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി. ഓരോ വ്യക്ത്തിയും ഉത്തരവാദിത്തമുള്ള പൗരനാവുക വഴി നമ്മുടെ രാജ്യം വികസനത്തിന്റെ പാതയിലേക്കു കുതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
IAM പ്രസിഡന്റ് ജബ്ബാർ കല്ലറക്കൽ, ജനറൽ സെക്രട്ടറി സിജോയ് വർഗീസ്, വൈസ് പ്രസിഡന്റ് ഷിബു അന്തിക്കാട് തുടങ്ങിയവർ സമീപം. അഷ്‌ന ഹനീഷ്, ഡയറക്ടർ, ഫ്യുചെറീസ് ഹോസ്പിറ്റൽ , ജോർജ് സ്ലീബ , എക്സിക്യൂട്ടീവ് ഡയറക്ടർ, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ, നളിന പൊതുവാൾ, മാനേജിങ് ഡയറക്ടർ, GNS ലെയ്ഷർ ട്രാവെൽസ്, ഭഗത് ചന്ദ്രശേഖർ , പ്രോഗ്രാം മോഡറേറ്റർ , എക്സ് ഇന്ത്യ വിഷൻ
Comments
0 comment