സൗത്ത് വാഴക്കുളം പോസ്റ്റോഫീസ് ജംഗ്ഷനിലെ വീട്ടിൽ നിന്നും എം.ഡി.എം.എ യും കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ . പോഞ്ഞാശേരി ചെമ്പരത്തിക്കുന്ന് തെക്കേ വായടത്ത് വീട്ടിൽ അജ്മൽ (23) നെയാണ് തടയിട്ട പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ വീട്ടിൽ നിന്നും ഇരുപത്തിയാറ് ഗ്രാം എം.ഡി.എം.എയും , രണ്ട് കിലോ കഞ്ചാവും പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മണ്ണൂപറമ്പൻ വീട്ടിൽ മുഹമ്മദ് അസ്ലം (23) നെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് എം.ഡി.എം.എ എത്തിച്ച് നൽകിയത് അജ്മലാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നാണ് മയക്ക്മരുന്ന് എത്തിക്കുന്നത്. യുവാക്കളും വിദ്യാർത്ഥികളേയും ലക്ഷമിട്ടാണ് ഇവർ രാസലഹരി കൊണ്ടുവരുന്നത്.ഇൻസ്പെക്ടർ വി.എം കേഴ്സൺ, എസ്.ഐമാരായ പി.എം റാസിഖ്, കെ.ഉണ്ണികൃഷ്ണൻ, എ.എസ്.ഐ സി.എം ഇബ്രാഹിം കുട്ടി, എസ്.സി.പി.ഒ മാരായ പി.എസ് സുനിൽ കുമാർ ,കെ കെ.ഷിബു സി.പി.ഒ അരുൺ.കെ.കരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Comments
0 comment