menu
എറണാകുളംമെഡിക്കൽ കോളേജിൽ ഇ. എൻ. ടി പരിശോധനകൾക്കായി 25 ലക്ഷം രൂപയുടെ അത്യാധുനിക എൻഡോസ്കോപ്പ് മെഷീൻ
എറണാകുളംമെഡിക്കൽ കോളേജിൽ ഇ. എൻ. ടി പരിശോധനകൾക്കായി 25 ലക്ഷം രൂപയുടെ അത്യാധുനിക എൻഡോസ്കോപ്പ് മെഷീൻ
0
189
views
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ഇ. എൻ.ടി വിഭാഗത്തിലേക്ക് പുതിയതായി 25 ലക്ഷം രൂപ ചെലവിൽ ഫ്ലെക്സിബിൾ റൈനോ ഫാരിങ്കോ ലാരിങ്കോസ്കോപ്പ്, സ്ട്രോബോസ്കോപ്പ് മെഷീൻ സ്ഥാപിച്ചു. അമേരിക്കൻ നിർമ്മിത മെഷീൻ ആണിത്

മുതിർന്നവരിലും കൊച്ചു കുട്ടികളിലും ഉണ്ടാകുന്ന ഒച്ചയടപ്പും ശബ്ദത്തിൽ ഉണ്ടാകുന്ന മറ്റു വ്യതിയാനങ്ങളും പരിശോധിച്ച് രോഗനിർണ്ണയം സുഗമമാക്കുന്നതിന് ഈ മെഷീൻ സഹായിക്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ പറഞ്ഞു.

വിവിധ കാരണങ്ങളാൽ ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ടുള്ള രോഗികളെ ഫ്ലെക്സ്ബിൾ റൈനോ ഫാരിങ്കോ ലാരിങ്കോസ്കോപ്പ് മുഖേന ഫ്ളക്സ്ബിൾ എൻഡോസ്കോപിക് ഇവാല്യുയേഷൻ ഓഫ് സൊല്ലോവിങ് (എഫ് ഇ ഇ എസ് )പരിശോധന നടത്തി രോഗാവസ്ഥ കണ്ടെത്തുന്നതിനു കഴിയുന്നു .   പ്രധാനമായും ക്യാൻസർ രോഗബാധിതരിലും  പക്ഷാഘാതം സംഭവിച്ചവരിലും ഉണ്ടാകാറുള്ള തൊണ്ടയിലെ തടസങ്ങൾ തിരിച്ചറിഞ്ഞു ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ സാധിക്കുന്നു.

രോഗികളുടെ ആവശ്യങ്ങൾ പരിഗണിച്ച് ഗുണനിലവാരമുള്ള ചികിൽസാ  സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇത്തരത്തിലുള്ള പുതിയ മെഷീനുകൾ സ്ഥാപിക്കുന്നതിലൂടെ എറണാകുളം മെഡിക്കൽ കോളേജ് ലക്ഷ്യമാകുന്നത്. 

2022-2023 പ്ലാൻ ഫണ്ട് പ്രകാരം കെ എം എസ് സി എൽ വഴിയാണ് മെഷീൻ വാങ്ങിയിട്ടുള്ളത്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations