കോതമംഗലം : കോതമംഗലത്ത് എസ് എസ് എൽ സി , പ്ലസ് ടു അവാർഡ് വിതരണവും അനുമോദന യോഗവും സംഘടിപ്പിച്ചു.കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മുവാറ്റുപുഴ ഗവൺമെന്റ് സെർവ്വ ന്റ്സ് സഹകരണ സംഘം ആഭിമുഖ്യത്തിൽ സംഘത്തിലെ അംഗങ്ങളുടെ മക്കളിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A + കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ഉദ്‌ഘാടനവും അവാർഡ് വിതരണവും ആന്റണി ജോൺ എം എൽ എ നിർവഹിച്ചു
.സംഘം പ്രസിഡന്റ് കെ എസ് സുരേഷ് അധ്യക്ഷത വഹിച്ചു .ചടങ്ങിൽ ഇൻ ചാർജ് സെക്രട്ടറി കെ എം ജലീൽ ,ഭരണ സമിതി അംഗങ്ങളായ സുനിൽകുമാർ കെ സി , ജിൻസ് വി കെ,സാബു എം ദേവസ്യ, ഷിനോ തങ്കപ്പൻ , പി.ആർ.രമ്യ ,ജിനു ജോർജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.ഭരണ സമിതി അംഗങ്ങളായ നിയാസ് എം സ്വാഗതവും സൈനുദീൻ കെ എം കൃതജ്ഞതയും പറഞ്ഞു
Comments
0 comment