കോതമംഗലം : ഡി വൈ എഫ് ഐ നേര്യമംഗലം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി,പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കണ്ണൻ പുള്ളിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും വിദ്യാർത്ഥികൾക്ക് മൊമെന്റോ കൈമാറുകയും ചെയ്തു.
കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, സിപി ഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് രാജ്, യാസർ മുഹമ്മദ്, അനീഷ് മോഹനൻ എന്നിവർ യോഗത്തിന് ആശംസകൾ അറിയിച്ചു. യോഗത്തിൽ നേര്യമംഗലം മേഖല സെക്രട്ടറി അമൽ കെ എസ് സ്വാഗതവും മേഖല കമ്മറ്റി അംഗം ഹരീഷ് രാജൻ നന്ദിയും പറഞ്ഞു.
Comments
0 comment