മൂവാറ്റുപുഴ. മൂവാറ്റുപുഴ എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിലെ സൂപ്പർ സീനിയർ കുട്ടികളുടെ പാസ്സിങ് ഔട്ട് പരേഡ് നടന്നു ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ ബേസിൽ തോമസ് കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു
. രണ്ടു വർഷത്തെ തീവ്ര പരിശീലന ശേഷമാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തിട്ടുള്ളത്. രണ്ട് പ്ലട്യൂണുകളിലായി 43 കേഡറ്റുകൾ പങ്കെടുത്തു. പരേഡ് കമാൻഡർ ഹന്ന ഫാത്തിമയുടെയും സെക്കൻഡ് കമാൻഡർ മുഹമ്മദ് യാസീന്റെയും ബേസിൽബൈജുവിന്റെയും, അഭിരാമി ബിനീഷിന്റെയും, നേതൃത്വത്തിൽ പരേഡ് നടന്നത്. വാർഡ് കൗൺസിലർ ജിനു മടേയ്ക്കൽ, യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് അനിൽകുമാർ, പിടിഎ വൈസ് പ്രസിഡന്റ് നസീമ സുനിൽ,ഹെഡ്മിസ്ട്രസ് ശ്രീമതി ധന്യ വി.എസ്, പിടിഎ എക്സിക്യൂട്ടീവ് മെമ്പർ മുഹമ്മദ് അഷറഫ്, ശ്രീ സിദ്ദിഖ്, സിപി.ഒ കബീർ പി. എ,എ. സി. പി.ഒ ശ്രീമതി ശ്രീജ ടി.വി ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീ ശശികുമാർ, ബിനുരാമൻ എന്നിവർ സന്നിഹിതരായിരുന്നു. ബെസ്റ്റ് ഔട്ഡോർ അഷിത അഷ്റഫിനെയും ബെസ്റ്റ് ഇൻഡോർ ഗോകുൽ വി.എസിനെയും ആദരിച്ചു.
Comments
0 comment