menu
ഇലക്ഷൻ മറവിൽ മൂവാറ്റുപുഴയിൽ മലകൾ നിരത്തുന്നു: പരിസ്ഥിതി സംഘടനകളുടെ പ്രതിഷേധം
ഇലക്ഷൻ മറവിൽ മൂവാറ്റുപുഴയിൽ മലകൾ നിരത്തുന്നു: പരിസ്ഥിതി സംഘടനകളുടെ പ്രതിഷേധം
0
0
296
views
മൂവാറ്റുപുഴ: ഇലക്ഷൻ സമയം മുതലാക്കി മൂവാറ്റുപുഴയിൽ മലയിടിക്കലും മണ്ണു വിൽപനയും വർധിച്ചുവരികയാണ്. മൂവാറ്റുപുഴ വില്ലേജിലെ ഒന്നര എക്കറോളം വരുന്ന മല നികത്തലാണ് ഇപ്പോൾ പ്രധാന വിവാദ വിഷയം.

ആവോലി പഞ്ചായത്തിൽ എച്ച്.എം. കോളേജിന് സമീപം ഒരു എക്കറിന് മുകളിൽ വരുന്ന സ്ഥലമാണ് മൂവാറ്റുപുഴയിൽ ഇലക്ഷൻ തിരക്കിൻ്റെ മറവിൽ മണ്ണ് മാഫിയ ഇടിച്ചു നിരത്തി മണ്ണ് കടത്തിക്കൊണ്ട് പോകുന്നത്. ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട അധികാരികളുടെയും അറിവോടും സഹകരണത്തോടെയാണ് ആഴ്ചകളോളം നീണ്ടുനിന്ന ഈ മലയിടിക്കൽ നടന്നതെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ ആരോപിക്കുന്നു.

ഇലക്ഷൻ മറവിൽ നെൽവയലുകളും തണ്ണീർപ്പാടങ്ങളും നികത്തുന്നതും മൂവാറ്റുപുഴയിൽ വീണ്ടും സജീവമായിരിക്കുകയാണ്. മൂവാറ്റുപുഴയിലെ അവശിഷ്ട മലകളും തണ്ണീർ തടങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ ജില്ലാ കളക്ടർക്കും മറ്റു അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. ഗ്രീൻ പീപ്പിൾ പ്രതിനിധികളായ അസീസ് കുന്നപ്പിള്ളിയും ജ്യോതിഷ് കുമാറും   അറിയിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations