
ലഹരി വിരുദ്ധദിനം തൊടുപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് ജഡ്ജും NDPS കോടതി ജഡ്ജിയുമായ ഹരികുമാര്‍ കെ എന്‍ ഉദ്ഘാടനം ചെയ്യുകയും റാലി ഫ്‌ലാഗ് ഓഫും ചെയ്തു.
മുട്ടം കോടതി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച റാലി മുട്ടം പഞ്ചായത്ത് ബസ്റ്റാന്‍ഡില്‍ അവസാനിച്ചു.
ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് മുട്ടം, ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുട്ടം, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് മുട്ടം, ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുട്ടം, ഷന്താല്‍ ജ്യോതി പബ്ലിക് സ്‌കൂള്‍ മുട്ടം, നഴ്‌സിംഗ് കോളേജ്, മുട്ടം എന്നീ വിദ്യാലയങ്ങളിലെ 500 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ പൊതുപ്രവര്‍ത്തകരും പങ്കെടുത്തു.
'ലഹരി ഉപേക്ഷിക്കു.. ജീവിതം ലഹരിയാക്കു.. എന്ന മുദ്രാവാക്യം ഉയര്‍ത്തി വിദ്യാര്‍ത്ഥികളുടെ തെരുവു നാടകവും ഫ്‌ലാഷ് മോബ് ഉള്‍പ്പെടെയുള്ള കലാപരിപാടികളും നടന്നു.
പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ, ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ ഷാനവാസ് എ ചൊല്ലിക്കൊടുത്തു. വിദ്യാര്‍ത്ഥികള്‍ക്കായി ലഹരിവിരുദ്ധ ഹൃസ്വ ചിത്രങ്ങളും പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു.
പരിപാടിയില്‍ ഫസ്റ്റ് അഡിഷണല്‍ ഡിസ്റ്റിക് ജഡ്ജും തൊടുപുഴ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനുമായ നിക്‌സണ്‍ എം ജോസഫ് ,തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രസന്ന കെ, ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ഷാനവാസ് എ, മുട്ടം പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രിന്‍സ് ജോസഫ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ് പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോന്‍ എന്നിവര്‍ പങ്കെടുത്തു.
Comments
0 comment