ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ പുതുതായി പണിത പോലീസ് എയ്ഡ് പോസ്റ്റിന്റെയും ന്യൂ ബ്ലോക്കിലെ ലാബിന്റെയും ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.
രോഗികള്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ആശുപത്രിയിലെ പുതിയ ബ്ലോക്കില്‍ പോലീസിന്റെ എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജിലേക്കുള്ള റോഡിന് 20 ലക്ഷം രൂപ അനുവദിച്ചതാണ് മന്ത്രി അറിയിച്ചു. റോഡിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതായിരിക്കും.
Comments
0 comment