menu
ജയൻ സ്മാരക മാധ്യമഅവാർഡ് ഏബിൾ സി.അലക്സിന്
ജയൻ സ്മാരക മാധ്യമഅവാർഡ് ഏബിൾ സി.അലക്സിന്
0
190
views
തിരുവനന്തപുരം:

അനശ്വരചലച്ചിത്ര നടൻ  ജയന്റെ സ്മരണക്കായ് തിരുവനന്തപുരം ജയൻ കലാ സാംസ്‌കാരിക വേദി ഏർപ്പെടുത്തിയിട്ടുള്ള മാധ്യമ രംഗത്തെ മികവിനുള്ള പുരസ്‌ക്കാരത്തിന് പത്രപ്രവർത്തകനും, കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ.സി.അലക്സ്‌അർഹനായി.പത്രത്തിൽ പ്രസിദ്ധികരിച്ച വിവിധ റിപ്പോർട്ടുകൾ പരിഗണിച്ചാണ് പുരസ്‌കാരം.  പ്രശസ്ത സാഹിത്യകാരനും, ജയൻ കലാ സാംസ്‌കാരിക വേദി ചെയർമാനുമായ  ജോർജ് ഓണക്കൂർ, ചലച്ചിത്ര സംവിധായകനായ ടി. എസ്. സുരേഷ് ബാബു,  പ്രമോദ് പയ്യന്നൂർ എന്നിവരടങ്ങിയ ജൂറികമ്മറ്റിയാണ് പുരസ്‌കാരങ്ങൾ നിർണയിച്ചത്.അനശ്വര നടൻ ജയന്റെ 44 -മത് ചരമ വാർഷിക ദിനമായ നവംബർ 16 ന് വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ (വി ജെ ടി ഹാൾ ) നടക്കുന്ന  ചടങ്ങിൽ പ്രശസ്തി പത്രവും,ഫലകവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കുമെന്ന് ജയൻ കലാസാംസ്‌കാരിക വേദി പ്രസിഡന്റ്  കെ. ജയരാജ് , സെക്രട്ടറി ഷാജൻ ഷാജു എന്നിവർ പറഞ്ഞു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations