menu
കൈറ്റ് എം എൽ എ അവാർഡ് വിതരണം മന്ത്രി പി രാജീവ് നിർവ്വഹിക്കും
കൈറ്റ് എം എൽ എ അവാർഡ്  വിതരണം മന്ത്രി പി രാജീവ് നിർവ്വഹിക്കും
0
370
views
കോതമംഗലം: കോതമംഗലം അസംബ്ലി മണ്ഡല പരിധിയിലെ സർക്കാർ ,എയ്ഡഡ് ,അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും ഇക്കഴിഞ്ഞ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് / എ വൺ നേടിയ എല്ലാ വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും കലാ കായിക ശാസത്ര സാങ്കേതിക

 ഐ ടി മേഖലകളിൽ മികവു തെളിയിച്ച വിദ്യാലയങ്ങളെയും ആന്റണി ജോൺ എം എ യുടെ  കൈറ്റ് (KITE - Kothamangalam Innovative Technology in Education )

പദ്ധതിയുടെ ഭാഗമായി കൈറ്റ് അവാർഡ് നൽകി  ആദരിക്കുകയും അനുമോദിക്കുകയും. കോവിഡ് കാലയളവൊഴിച്ച് , കഴിഞ്ഞ 5 വർഷമായി ഈ പദ്ധതി തുടരുന്നു .ഇതോനുബന്ധിച്ച് എസ് എസ് എൽ സി ,പ്ലസ് - ടു കഴിഞ്ഞ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസും കരിയർ ഗൈഡൻസ്, ലഹരി വിരുദ്ധ ബോധവത്ക്കരണ  ക്ലാസും നടക്കും .ജൂൺ 24  ശനി രാവിലെ 10 .30 ന്  കോതമംഗലം സെന്റ് അഗസ്റ്റിൻസ്  ഹയർ സെക്കന്ററി സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിഭ സംഗമവും കൈറ്റ്  അവാർഡ് വിതരണവും കേരള വ്യവസായ ,നിയമ വകുപ്പു മന്ത്രി പി രാജിവ് നിർവ്വഹിക്കും .കൈറ്റ് പ്രൊജക്ട്  ചെയർമാൻ ആന്റണി ജോൺ എം എ എ അധ്യക്ഷനാകും. സബ് കളക്ടർ വിഷ്ണു രാജ് 

ഐ എ എസ് ,ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ ജയചന്ദ്രൻ എന്നിവർ   കരിയർ ഗൈഡൻസും ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും നയിക്കും .

 മണ്ഡലത്തിലെ നഗരസഭ ,ത്രിതല ജനപ്രതിനിധികൾ ,കലാ സാഹിത്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ വിവിധ  നേതാക്കളും ഉദ്യോഗസ്ഥരും പ്രസംഗിക്കും .

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations