സമഗ്ര വിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്നും മണ്ഡലത്തിലെ പ്രീസ്കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാലയങ്ങൾക്കും ഐ സി ടി ഉപകരണങ്ങൾ നൽകി ഐടി സ്മാർട്ട് സ്കൂൾ മണ്ഡലം ആക്കിയതും പദ്ധതിയുടെ ഭാഗമായി ലഹരി മുക്ത ക്യാമ്പസ് എന്ന ആശയം മുന്നേ ഉൾപ്പെടുത്തി നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണെ ന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനം കൊണ്ട് കോതമംഗലം മണ്ഡലം സമ്പൂർണ്ണ ഐടി സ്മാർട്ട് സ്കൂൾ മണ്ഡലമായി പ്രഖ്യാപിച്ചിരുന്നു .ഇക്കഴിഞ്ഞ വർഷത്തെ എസ്എസ്എൽ സി, പ്ലസ് ടു, വി എച്ച് എസ് ഇ , എൽഎസ്എസ് ,യു എസ് എസ് ,എം എംഎസ് ,ന്യൂ മാത് സ് എന്നീ പൊതുപരീക്ഷകളിൽ മികവുപുലർത്തിയ വിദ്യാർഥികളെയും വിദ്യാലയങ്ങളെയും കൈറ്റ് അവാർഡ് നൽകി അനുമോദിച്ചു .അനുമോദന സമ്മേളനവും അവാർഡ് വിതരണവും കേരള വ്യവസായ 'നിയമ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
ആൻറണി ജോൺ എംഎൽഎ അധ്യക്ഷനായി. അനുമോദന സമ്മേളനത്തിനു മുന്നോടിയായി സബ് കളക്ടർ വിഷ്ണു രാജ് ഐ എ എസ് ,കരിയർ ഗൈഡൻസ്, മോട്ടിവേഷൻ ക്ലാസും , ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ആർ ജയചന്ദ്രൻ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും നയിച്ചു .വിദ്യാർത്ഥികളും രക്ഷിതാക്കളും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു .ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി എം മജീദ് ,മിനി ഗോപി ,ജില്ലാ പഞ്ചായത്തു മെമ്പർ റഷീദ സലിം ,നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ സിജോ വർഗീസ്, കെ വി തോമസ് ,കെ എ നൗഷാദ് .കൈറ്റ് കോർഡിനേറ്റർ എസ് എം അലിയാർ ,ബി പി സി കെ ബി സജീവ് ,ഹെഡ്മിസ് ട്രസ് റിനി മരിയ , അരുത് വൈകരുത് കോർഡിനേറ്റർ ബെന്നി ആർട്ട് ലൈൻ ,പി ടി എ പ്രസിഡന്റ് സോണി മാത്യു എന്നിവർ പ്രസംഗിച്ചു .
Comments
0 comment