കോതമംഗലം: കോതമംഗലം അസംബ്ലി മണ്ഡല പരിധിയിലെ സർക്കാർ ,എയ്ഡഡ് ,അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും ഇക്കഴിഞ്ഞ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് / എ വൺ നേടിയ എല്ലാ വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം വിദ്യാലയങ്ങളെയും കലാ കായിക സാങ്കേതിക ഐ ടി മേഖലകളിൽ മികവു തെളിയിച്ച വിദ്യാലയങ്ങളെയും ആന്റണി ജോൺ എം എ യുടെ കൈറ്റ് (KITE - കോതമംഗലം ഇന്നോവേറ്റി വ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ) സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആദരിക്കുകയും അനുമോദിക്കുകയും ചെയ്യുന്നു
മണ്ഡലത്തിൽ സ്ഥിരതാമസക്കാരും എന്നാൽ മണ്ഡലത്തിനു വെളിയിൽ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്നവരുമായ ഇക്കഴിഞ്ഞ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് / എ വൺ നേടിയ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിന്റെ കോപ്പി കോതമംഗലം കെ സി വി ജംഗ്ഷനിലെ എം എൽ എ ഓഫീസിൽ, ജൂൺ 21 ബുധൻ വൈകിട്ട് 5 മണിക്ക് മുമ്പ് നേരിട്ട് സമർപ്പിക്കണം .കൂടുതൽ വിവരങ്ങൾക്ക് എം എൽ എ ഓഫീസ് ഫോൺ974-491-3004
Comments
0 comment