menu
കെ എസ് ആർ ടി സി ആധുനീക ബസ് ടെർമിനൽ നിർമ്മാണം പൂർത്തീകരിക്കാൻ 46 ലക്ഷം രൂപ കൂടി അനുവദിച്ചു : ആന്റണി ജോൺ എം എൽ എ
കെ എസ്  ആർ ടി  സി  ആധുനീക ബസ് ടെർമിനൽ നിർമ്മാണം പൂർത്തീകരിക്കാൻ 46 ലക്ഷം  രൂപ കൂടി അനുവദിച്ചു : ആന്റണി ജോൺ എം എൽ എ
0
246
views
കോതമംഗലം : കെ എസ് ആർ ടി സി ആധുനീക ബസ് ടെർമിനൽ നിർമ്മാണം പൂർത്തീകരിക്കാൻ 46 ലക്ഷം രൂപ കൂടി അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.6000 സ്ക്വയർ ഫീറ്റ് വരുന്ന ഗ്രൗണ്ട് ഫ്ളോറും,4000 സ്ക്വയർ ഫീറ്റ് വരുന്ന ഫസ്റ്റ് ഫ്ളോറും അടക്കം 10000 സ്ക്വയർ ഫീറ്റുള്ള കെട്ടിടമാണ് പുതിയ ബസ് ടെർമിനലിനായി നിർമ്മിക്കുന്നത്.ഗ്രൗണ്ട് ഫ്ളോറിൽ

സ്റ്റേഷൻ മാസ്റ്ററുടെ കാര്യാലയം, എൻക്വയറി കൗണ്ടർ,യാത്രക്കാരായ പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേക വെയ്റ്റിങ്ങ് ഏരിയ,പുരുഷ - വനിത ജീവനക്കാർക്ക് വേണ്ടി പ്രത്യേകം വെയ്റ്റിങ്ങ് ഏരിയ അടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.ഫസ്റ്റ് ഫ്ളോറിൽ ആധുനിക രീതിയിലുള്ള ഓഫീസ് സമുച്ചയം,പുതിയ ടോയ്‌ലറ്റ്  ബ്ലോക്ക്,വാഷ് ഏരിയ അടക്കമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തും. കെട്ടിടത്തിനു മുന്നിലായി നിർമ്മിക്കുന്ന ആധുനിക ബസ് ബേയോടനുബന്ധിച്ച് 100 ചതുരശ്ര സ്ക്വയർ മീറ്ററിൽ(1000 അടി)ബസ് പാർക്കിങ്ങിനായി ഇൻ്റർ ലോക്ക് ടൈൽ വിരിച്ച് ബസ് യാഡും നിർമ്മിക്കും. അതോടൊപ്പം നിർദ്ദിഷ്ട കെട്ടിടത്തിൻ്റെ പുറകു വശത്തായി സംരക്ഷണ ഭിത്തിയും ഒരുക്കുന്നതടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ആധുനിക ബസ് ടെർമിനലിൻ്റെ ഭാഗമായി നടത്തുന്നത്. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 2 കോടി 50  ലക്ഷം  രൂപ അനുവദിച്ചിരുന്നു .ഇതിനു പുറമെയാണ് നിർമ്മാണ പൂർത്തീകരണത്തിനായി ഇപ്പോൾ 46 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുള്ളത് .കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന  പ്രവർത്തനമാണ് സാധ്യമാകുന്നതെന്നും, നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും എം എൽ എ അറിയിച്ചു .

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations