മൂവാറ്റുപുഴ: കെ.എസ്.ആര്‍.ടി.സി ബസുകളിലൂടെ ചരക്ക് നീക്കം സാധ്യമാക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക് സംവിധാനം മൂവാറ്റുപുഴ ഡിപ്പോയിലും പ്രവർത്തനം ആരംഭിച്ചു. നവീനവും വൈവിധ്യവുമായി പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായയാണ് കെ. എസ്. ആർ. ടി. സി. ബസുകളിലൂടെ ചരക്ക് നീക്കം നടത്തുന്ന പദ്ധതി സർക്കാർ ആവിഷ്ക്കരിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം മാത്യു കുഴൽനാടൻ എം.എൽ.എ. നിർവഹിച്ചു.
കേരളത്തിനകത്തും പുറത്തും കെ. എസ്. ആർ. ടി. സി. ബസിലൂടെ നേരിട്ട് കൊറിയർ എത്തിക്കുന്നതാണ് പദ്ധതി. കേരളത്തിലെവിടെയും 16 മണിക്കൂറിനുളളിൽ സാധനങ്ങൾ എത്തിക്കാനാകും. ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയർ സർവീസ് നടത്തുക.
ചടങ്ങിൽ ഡിപ്പോ എഞ്ചിനിയർ വിനോദ് ബേബി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ പി പി എൽദോസ്, വാർഡ് കൗൺസിലർ ജോസ് കുര്യാക്കോസ്, ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ എം.എ. സജീവൻ എന്നിവർ പങ്കെടുത്തു.
Comments
0 comment