പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള മൂവാറ്റുപുഴ റസ്റ്റ് ഹൗസ് കോമ്പൗണ്ടിൽ 2002 മുതൽ പ്രവർത്തിക്കുന്ന കെ എസ് ടി പി ഡിവിഷൻ ഓഫീസ് റസ്റ്റ് ഹൗസ് നവീകരണത്തിന്റെ ഭാഗമായി ആലുവയിലുള്ള കെ എസ് ടി പി യുടെ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് തീരുമാനം ഉദ്യോഗസ്ഥ തലത്തിൽ എടുത്തിരുന്നു. ഈ തീരുമാനം പിൻവലിച്ച് ഓഫീസ് മൂവാറ്റുപുഴയിൽ നിലനിർത്താൻ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടു.
മൂവാറ്റുപുഴ - തേനി റോഡ് , കക്കടശ്ശേരി -
കാളിയാർ റോഡ് , കുമരകം - നെടുമ്പാശ്ശേരി -
പെരുവ - പെരുവംമുഴി റോഡ് , ആരക്കുന്നം -
ആമ്പല്ലൂർ റോഡ് , പൈനാവ് - താന്നിക്കണ്ടം -
അശോകകവല റോഡ് , മൂക്കന്നൂർ - ഏഴാറ്റുമുഖം
റോഡ് തുടങ്ങിയ എറണാകുളം , കോട്ടയം , ഇടുക്കി ജില്ലകളിലെ ഒട്ടേറെ റോഡ് പ്രവർത്തികളാണ് മൂവാറ്റുപുഴ ഡിവിഷൻ കിഴിൽ നടന്നു വരുന്നത്. കെ എസ് ഡി പി ഡിവിഷൻ ഓഫീസ് മാറ്റുന്നതിനെതിരെ സിപിഎം നേതാക്കൾ പ്രതിഷേധം അറിയിച്ചു
Comments
0 comment