സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടൻ പാട്ട് മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച വീട്ടൂർ എബനേസർ ഹയർ സെക്കൻ്ററി സ്കൂൾ എ ഗ്രേഡ് . മെഹറിൻ ഫർസാന, അവന്തിക ജെ., ശ്രീലക്ഷ്മി പി. എസ്., വൈഗ സജിത്ത്, അനീന പൗലോസ്, ഗോഡ്സി മരിയൻ ബിജു, സിജിൻ എസ്. എന്നിവരായിരുന്നു ടീം അംഗങ്ങൾ.ആലപ്പുഴ ജില്ലയിലെ വടക്കൻ മേഖലയിൽ പുലയ സമുദായക്കാർക്കിടയിൽ പ്രചാരത്തിൽ ഉള്ളതും കൊടുങ്ങല്ലൂർ അമ്മയെ വാഴ്ത്തി പാടുന്നതുമായ ഒരു ആചാര അനുഷ്ഠാന പാട്ടാണ് വടക്കുപുറത്ത് വിളക്കുവച്ചു പാട്ട്. അമ്മയുടെ അരശിരിക്കൽ ചടങ്ങിനോടനുബന്ധിച്ച് പാടുന്ന പാട്ടാണ് ഇത്. പരമ്പരാഗത നാട്ടുവാദ്യങ്ങൾ ആയ കിണ്ണം, തുടി, വലംതല, കൈ മണി എന്നിവയാണ് വടക്കുപുറത്തു പാട്ടിനായി ഉപയോഗിച്ചത്. കാഞ്ഞൂർ നാട്ടുപൊലിമ നാടൻ പാട്ട് കലാസംഘത്തിലെ അഖിൽ രാജും എബനേസർ സ്കൂളിലെ സംഗീത അധ്യാപികജിഞ്ചുവും ചേർന്നാണ് കുട്ടികളെ പരിശീലിപ്പിച്ചത്.
മൂവാറ്റുപുഴ:
Comments
0 comment