മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിൽ ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു.നഗരഹൃദയത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വഴിവിളക്കുകൾ തെളിയാതായിട്ട് മാസങ്ങൾ ആയ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ പ്രതിഷേധജ്വാല തെളിയിച്ചത്.കൊച്ചി-ധനുഷ്കോടി ദേശീയപാത, എം സി റോഡ് ഉൾപ്പെടെ സംസ്ഥാന പാതകളും കടന്നുപോകുന്ന മൂവാറ്റുപുഴ നഗരത്തിൽ ഗതാഗതകുരുക്കിന്പുറമേവഴിവിളക്കുകൾതെളിയാത്തതും ഏറെബുദ്ധിമുട്ടുണ്ടാക്കുണ്ട്.നഗര നവീകരണത്തിന്റെ ഭാഗമായി പി ഒ ജംഗ്ഷൻ മുതൽ കച്ചേരിത്താഴം വരെ റോഡിനിരുവശവും പൊളിച്ചിട്ടിരിയ്ക്കുന്നതിനാൽ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും സന്ധ്യ കഴിഞ്ഞാൽ യാത്രദുരിതമാണ്. പ്രധാന കവലകളായ വെള്ളൂർക്കുന്നം, കച്ചേരിത്താഴം, പി ഒ ജംഗ്ഷൻ, 130 കവല, നെഹ്റുപാർക്ക്, കാവുങ്കര, കച്ചേരിത്താഴം പാലം തുടങ്ങിയ സ്ഥലങ്ങളിലും വിവിധ വാർഡുകളിലെപ്രധാനറോഡുകളിലുമുൾപ്പെടെ വഴിവിളക്കുകൾ തെളിയുന്നില്ല. നഗരത്തിൽ തെരുവുനായ്ക്കൾ വർധിച്ചതിനാൽ വെളിച്ചമില്ലാത്ത നഗരത്തിൽ നടക്കാനാവാത്ത സ്ഥിതിയുണ്ട്. ഈയൊരു സാഹചര്യത്തിലും നഗരത്തിലെ വഴിവിളക്കുകൾ തെളിയിക്കാൻ നഗരസഭാ അധികൃതരോ മൂവാറ്റുപുഴ എംഎൽഎ ഇടപെടാത്തത് അത്യന്തം പ്രതിഷേധാർഹമാണ്.ഡിവൈഎഫ്ഐ പ്രതിഷേധസമരം സിപിഐഎം മൂവാറ്റുപുഴ ഏരിയാസെക്രട്ടറി അഡ്വ. അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് റിയാസ്ഖാൻ എം.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ്സെക്രട്ടറിമാരായ അൻസൽ മുഹമ്മദ്, അനീഷ് കെ കെ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് മാരായ എൽദോസ് ജോയ്, അമൽദേവ് എന്നിവരും മുനിസിപ്പൽ നോർത്ത് ലോക്കൽ സെക്രട്ടറി കെ ജി അനിൽ കുമാർ എന്നിവർ പങ്കെടുത്തു.
മൂവാറ്റുപുഴ:
Comments
0 comment